Asianet News MalayalamAsianet News Malayalam

'ആരും പട്ടിണി കിടക്കില്ല, എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാൻ കമ്യൂണിറ്റി കിച്ചൻ': മുഖ്യമന്ത്രി

എല്ലാവർക്കും റേഷൻ കടകൾ വഴി അരിയും മറ്റ് സാധനങ്ങളും വിതരണം ചെയ്യും. മുൻഗണന പട്ടികയിൽ പെട്ടവർക്ക് നേരത്തെ നൽകുന്ന അരി കൊടുക്കും

Kerala Covid 19 community kitchen will be opened in Kerala by local bodies
Author
Thiruvananthapuram, First Published Mar 25, 2020, 8:00 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരും വീടുകളിൽ പട്ടിണി കിടക്കുന്ന സ്ഥിതിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്ക് ഭക്ഷണം തദേശ സ്ഥാപനങ്ങൾ ഉറപ്പാക്കും. പഞ്ചായത്തു തോറും കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാക്കണം. പഞ്ചായത്തുകൾ കണക്ക് ശേഖരിക്കണം. ഭക്ഷണം വേണ്ടവർക്ക് വിളിച്ചു പറയാൻ ഒരു ഫോണ് നമ്പർ ഉണ്ടാക്കണം. വിതരണം ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പ്രദേശത്തും വ്യത്യസ്തരായ ആളുകളുണ്ട്. ഒരു വിഭാഗം സ്വന്തമായി ആഹാരം പാകം ചെയ്യാനാവാത്തവരാണ്. അങ്ങനെയുള്ളവർ ഭക്ഷണം കിട്ടാത്ത അവസ്ഥയിലെത്തരുത്. ആരും അവശതയുടെ ഭാഗമായി പട്ടിണി കിടക്കാൻ ഇടവരരുത്. അത്തരം കുടുംബങ്ങളിൽ ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്ത് സമിതികൾ എടുക്കണം. അതിന് വേണ്ടിയാണ് കമ്യൂണിറ്റി കിച്ചൺ ഉണ്ടാക്കുന്നത്.

പാകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങളിലേക്ക് എത്തിക്കും. ഓരോ പഞ്ചായത്തും നഗരസഭയും എത്ര പേർക്കാണ് ഈ രീതിയിൽ ഭക്ഷണം എത്തിക്കേണ്ടതെന്ന കൃത്യമായ കണക്ക് ശേഖരിക്കും. ചിലപ്പോ ഒറ്റപ്പെടലിന്റെ ഭാഗമായി ഏതെങ്കിലും കുടുംബം ഒറ്റപ്പെട്ടുപോയാൽ അത്തരം കുടുംബങ്ങൾക്ക് ബന്ധപ്പെടാനും ഭക്ഷണം ആവശ്യപ്പെടാനും ഒരു ഫോൺ നമ്പർ നൽകും. അതിൽ വിളിച്ചുപറയുന്നവർക്ക് ഭക്ഷണം എത്തിക്കും. ഇവർക്ക് വേണ്ട പാചകക്കാരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം.

നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ സാഹചര്യം വലിയ തോതിൽ പട്ടിണിയിലേക്ക് ആളുകളെയും കുടുംബങ്ങളെയും തള്ളിവിടുന്ന ഒന്നാണ്. ഇവിടെ നമ്മുടെ നാട്ടിൽ ഒരാളും പട്ടിണി കിടക്കാൻ ഇട വരരുത്. ചിലർക്ക് വ്യക്തികളോട് പറയാൻ ശങ്കിക്കും. അത്തരക്കാർക്ക് വിളിച്ചുപറയാൻ ഒരു ടെലഫോൺ നമ്പറുണ്ടായാൽ വിളിച്ചു പറയാൻ ഉപകരിക്കും. ആർക്കൊക്കെ സഹായം ആവശ്യമുണ്ടോ അവർക്കെല്ലാം അതെത്തിക്കുകയാണ് പ്രധാനം.

എല്ലാവർക്കും റേഷൻ കടകൾ വഴി അരിയും മറ്റ് സാധനങ്ങളും വിതരണം ചെയ്യും. മുൻഗണന പട്ടികയിൽ പെട്ടവർക്ക് നേരത്തെ നൽകുന്ന അരി കൊടുക്കും. മുൻഗണന പട്ടികയിൽ ഇല്ലാത്തവർക്ക് 15 കിലോ അരി വീതം നൽകും. ഒപ്പം പല വ്യഞ്ജന കിറ്റും എല്ലാ കുടുംബത്തിനും നൽകും. ഇതിനായി സംസ്ഥാനത്തെ വൻകിട വ്യാപാരികളുടെ സഹകരണം കൂടി തേടും. ഐസൊലേഷനിൽ കഴിയുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പാകം ചെയ്ത ഭക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളാ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. പകർച്ചവ്യാധി തടയുന്നതിനുള്ള ഈ ഓർഡിനൻസ് സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ്. ഇതോടെ പൊതുജനങ്ങളും സംഘങ്ങളും നടത്തുന്ന പരിപാടികൾ തടയാനും നിയന്ത്രണം ഏർപ്പെടുത്താനും സംസ്ഥാന സർക്കാരിന് സാധിക്കും.

ഇതിന് പുറമെ സംസ്ഥാന സർക്കാരിന് പൊതുഗതാഗതം തടയാനാവും. സാമൂഹ്യ നിയന്ത്രണം ഏർപ്പെടുത്താം. അതിർത്തികൾ അടയ്ക്കാം, പൊതുപരിപാടികൾ തടയാനും സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വിശദീകരിച്ചത്.

കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇന്നത്തെ സാഹചര്യം വിലയിരുത്തിയ ശേഷം വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചാൽ ഈ ഓർഡിനൻസ് നിയമമാകും.

ഇതിന് പുറമെ കൊവിഡിന്റെ മരുന്ന് വാങ്ങാൻ ടെണ്ടർ ഒഴിവാക്കാൻ കേരള മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആളുകൾക്ക് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ഐഡി കാർഡോ പാസ്സോ കയ്യിൽ വെക്കണമെന്ന നിബന്ധന മുന്നോട്ട് വച്ചു. ഒഴിച്ചു കൂടാൻ പറ്റാത്ത സ്ഥിയിൽ മാത്രമേ പുറത്തു ഇറങ്ങാവൂവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios