Asianet News MalayalamAsianet News Malayalam

Covid Kerala : സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു; 24 മണിക്കൂറിനിടെ 12 മരണം, 2994 പുതിയ കേസുകൾ

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 782 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ മൂന്ന് മരണവും സ്ഥിരീകരിച്ചു.

kerala covid cases rise 2994 test positive in 24 hours
Author
Thiruvananthapuram, First Published Jun 27, 2022, 7:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) കേസുകൾ വീണ്ടും കൂടി. ഇന്ന് 2,994 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം  12  മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 782 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ മൂന്ന് മരണവും സ്ഥിരീകരിച്ചു.

കൊല്ലം 233, പാലക്കാട് 168, ഇടുക്കി 54, കോട്ടയം 361, ആലപ്പുഴ 177, എറണാകുളം 616, തൃശൂര്‍ 145, പാലക്കാട് 79, മലപ്പുറം 70, കോഴിക്കോട് 168, വയനാട് 30, കണ്ണൂര്‍  79, കാസര്‍കോട് 31 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കൊല്ലത്ത് നാല് പേരും തിരുവനന്തപുരത്ത് മൂന്ന് പേരും കോട്ടയത്ത് രണ്ട് പേരും എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒരോ കൊവിഡ് മരണം വീതവും സ്ഥിരീകരിച്ചു.

Also Read: കൊവിഡ് 19; ഉയരവും സംസാരരീതിയും രോഗം പകരുന്നതിന് കാരണമാകുന്നുവെന്ന് പഠനം

കേരളത്തിലെ കൊവിഡ് കണക്കിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒമിക്രോൺ തന്നെയാണ് രോഗ വ്യാപനത്തിന് കാരണം. പുതിയ വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം.

Also Read: പുതിയ വകഭേദമില്ല, ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടക്കുമെന്ന് വിലയിരുത്തൽ

രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു 

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ വലിയ തോതിൽ ഉയർന്നിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് പതിനേഴായിരം കടന്നു. ഇന്നലെ രാവിലെ 9 മണി മുതൽ ഇന്ന് രാവിലെ 9 മണി വരെയുള്ള 24 മണിക്കൂറിനിടെ 17,073 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് 5.62 ശതമാനമായി. 

Follow Us:
Download App:
  • android
  • ios