തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി പുതിയ പ്രതിവാര കണക്കുകൾ. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം കൂടിയിട്ടുണ്ട്.

നേരത്തെ 41.5 കൊണ്ടാണ് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ചതെങ്കിൽ ഇപ്പോൾ അത് 45 ആയി ഉയർന്നിട്ടുണ്ട്. പോയ ആഴ്ചയിൽ സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി പത്തിന് താഴേക്ക് എത്തിച്ചാൽ സംസ്ഥാനത്തിന് അതു ആശ്വാസമാവും.