കേരള ഘടകത്തിന്‍റെ നിലപാടുകളെ കേന്ദ്രകമ്മിറ്റി തള്ളിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നും സി പി എം ജനറൽ സെക്രട്ടറി
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും കേരളത്തിലെ സി പി എം തിരിച്ചുവരുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പോരായ്മകളും കുറവുകളും പരിഹരിച്ച് പാർട്ടി തിരിച്ചു വരുമെന്നാണ് യെച്ചൂരി പറഞ്ഞത്. കഴിഞ്ഞ കാലങ്ങളിലും പോരായ്മകൾ പരിഹരിച്ച് തിരിച്ചു വന്നിട്ടുണ്ട്. ഇനിയും അത് തുടരുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ഇനി എങ്ങനെ മുന്നോട്ടു പോകണമെന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കും. കേരള ഘടകത്തിന്‍റെ നിലപാടുകളെ കേന്ദ്രകമ്മിറ്റി തള്ളിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നും സി പി എം ജനറൽ സെക്രട്ടറി വിവരിച്ചു. ഇന്ത്യ സഖ്യം ദേശീയ തലത്തിലേക്ക് മാത്രമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. സി പി എം മേഖല യോഗത്തിന് ശേഷം കൊല്ലത്ത് മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് സി പി എം ജനറൽ സെക്രട്ടറി ഇക്കാര്യങ്ങൾ പറഞ്ഞത്.
