സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള പരിഗണനാ പട്ടികയിൽ എഡിജിപിമാരെ കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള പരിഗണനാ പട്ടികയിൽ എഡിജിപിമാരെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം യുപിഎസ്‌സിക്ക് കത്ത് നൽകി. എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം ആ‍ർ അജിത് കുമാർ എന്നിവരെ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഡിജിപി റാങ്കിൽ ഉൾപ്പെടുന്നവർ മാത്രo മതിയെന്നായിരുന്നു കേന്ദ്രനിലപാട്. ഇതോടെ പുതിയ പൊലിസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള യുപിഎസ്‌സി യോഗം വൈകാനാണ് സാധ്യത.