തിരുവനന്തപുരം: ദേഹാസ്വാസ്ഥൃത്തെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ വി ശശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.