വോട്ട് രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യു പി സ്കൂളിലെ 61-ാം നമ്പർ ബൂത്തിലാണ് ശിവൻകുട്ടി വോട്ട് ചെയ്തത്

തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യു പി സ്കൂളിലെ 61-ാം നമ്പർ ബൂത്തിലാണ് ശിവൻകുട്ടി വോട്ട് ചെയ്തത്. ഇടതുമുന്നണിക്ക് അനുകൂലമാണ് ഈ തെരഞ്ഞെടുപ്പെന്നും നല്ല ആത്മവിശ്വാസത്തിലാണ്, ഇടതുമുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരും. നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ല. ഇടതുമുന്നണി തന്നെ വിജയിക്കും. ഇതിൽ ഒരു തർക്കത്തിലും ഇടയില്ല. ബിജെപിക്ക് അവരുടെ ആഗ്രഹം പ്രകടിപ്പിക്കാം. ബിജെപി ഈ തെരഞ്ഞെടുപ്പിൽ മദ്യം ഒഴുക്കുകയാണ്. നേമം മണ്ഡലത്തിൽ ബൂത്ത് അടിസ്ഥാനത്തിലാണ് മദ്യം ഒഴുകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് നേമം മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്. തുക കേട്ടാൽ അന്തം വിട്ടു പോകുമെന്നും ശിവൻകുട്ടി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player

കൂടാതെ, ജനാധിപത്യ പരമായിട്ടുള്ള സംവിധാനം കേരളത്തിൽ ഉണ്ടല്ലോ എന്നും അതിനെ പണാധിപത്യം കൊണ്ട് തകർക്കാനാണ് ശ്രമിക്കുന്നത്. ഭരണ വിരുദ്ധ വികാരം ഇല്ല. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ്. ബിജെപി കിറ്റ് കൊടുക്കുന്നു മദ്യം കൊടുക്കുന്നു പണം കൊടുക്കുന്നു ജോലി വാഗ്ദാനം ചെയ്യുന്നു, ഇതെല്ലാം രാജീവ് ചന്ദ്രശേഖർ നേരിട്ടുതന്നെ ചെയ്യുന്നു. ജനാധിപത്യത്തിൽ ഇത്രയും നാണംകെട്ട ജനാധിപത്യത്തിന് അപമാനമാകുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ബിജെപി ചെയ്യുന്നത്. കോൺഗ്രസും ഒട്ടും മോശമല്ല. തെലങ്കാന മുഖ്യമന്ത്രി വന്ന് പറഞ്ഞ കാര്യങ്ങൾ അറിയാമല്ലോ? ഇത്രയും സംസ്കാര ശൂന്യമായ പ്രസ്താവന നടത്താൻ പാടുണ്ടോ? കേരളത്തിലെ ജനങ്ങൾ ഇതെല്ലാം വിലയിരുത്തും എന്നും ശിവൻകുട്ടി പ്രതികരിച്ചു.

YouTube video player