Asianet News MalayalamAsianet News Malayalam

പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പബ്ലിസിറ്റി സ്റ്റണ്ടെന്ന് വി മുരളീധരന്‍; പകപോക്കലെന്ന് എകെ ബാലൻ

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെച്ചൊല്ലി വാക്പോര്. മുഖ്യമന്ത്രി മലയാളികളെ പൊട്ടൻകളിപ്പിക്കുകയാണെന്ന് വി മുരളീധരൻ , പരാമര്‍ശം പിൻവലിക്കണമെന്ന് എകെ ബാലൻ

kerala epidemic prevention act ak balan against  v muraleedharan
Author
Trivandrum, First Published Mar 26, 2020, 3:12 PM IST

തിരുവനന്തപുരം: പകര്‍ച്ച വ്യാധി പ്രതിരോധത്തിന്ഓര്‍ഡിൻസ് ഇറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെ ചൊല്ലി കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ തമ്മിൽ വാക് പോര്. ഐപിസിയിലെ വകുപ്പുകൾ തന്നെ പര്യാപ്തമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. നിലവിലുള്ള നിയമം നടപ്പാക്കാന്‍ മടി കാണിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, പബ്ലിസിറ്റി സ്റ്റണ്ടാണ് കാണിക്കുന്നതെന്നും കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

പകര്‍ച്ച വ്യധി പ്രതിരോധത്തിനുള്ള നടപടികള്‍ കര്‍ശനമാക്കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞ ദിവസത്തെ സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനി്ച്ചത്. കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ ഓര്‍ഡറിനൊപ്പം അനുഛേദമായി ചേര്‍ത്തത് കാണാതെയാണ് സംസ്ഥാന സര്‍ക്കാരിനി‍റെ തീരുമാനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ ആക്ഷേപം. 

മുഖ്യമന്ത്രി മലയാളികളെ പൊട്ടൻകളിപ്പിക്കുകയാണെന്നും വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ഓര്‍ഡിനൻസ് എന്നും ആരോപിച്ച കേന്ദ്ര സഹമന്ത്രി ആ പരാമര്‍ശം പിൻവിലിക്കാൻ തയ്യാറാകണമെന്നാണ് മന്ത്രി എകെ ബാലന്‍റെ ആവശ്യം. മുഖ്യമന്ത്രിയോടുള്ള പ്രതികാരം പ്രകടിപ്പിക്കാനുള്ള അവസരമായി കൊവിഡ് ദുരന്ത കാലത്തെ കാണരുതെന്നും മന്ത്രി എകെ ബാലന്‍ മറുപടി നല്‍കി. 

പകര്‍ച്ച വ്യാധി പ്രതിരോധത്തിന് നിലവിലുള്ള വകുപ്പുകളില്‍ പരമാവധി 1000 രൂപ പിഴയും ആറ് മാസം തടവുമണ് വ്യവസ്ഥ ചെയ്യുന്നത്. സംസ്ഥാനം കൊണ്ടുവരുന്ന ഓര്‍ഡിനന്‍സില്‍ ഇത് 2വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായി ഉയര്‍ത്തുകയാണ്. ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും പൊതുജനം അനുസരിക്കാത്ത സാഹചര്യത്തില്‍ ശിക്ഷ ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios