ദില്ലി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്‌ലോട്ട് തെരഞ്ഞെടുക്കപ്പെട്ടു. കൊയര്‍ ഓഫ് കേരള എന്നതാണ് വിഷയം. 2013 ല്‍ ഒന്നാം സ്ഥാനം നേടിയതിനു ശേഷം  2018 ലാണ്  കേരളത്തിന് ഫ്‌ലോട്ട് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്.  ദില്ലി കാന്റ് 10 ലെ രംഗശാല ക്യാമ്പിലാണ് ഫ്‌ലോട്ട് ഒരുങ്ങുന്നത്. 17 സംസ്ഥാനങ്ങളും തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുമാണ്  ഇക്കുറി ഫ്‌ലോട്ടുകള്‍ അവതരിപ്പിക്കുന്നത്.  കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഛത്തിസ്ഗര്‍, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, ലഡാക്ക് (യു. റ്റി.) മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നിവയാണ് ഫ്‌ളോട്ടുകള്‍ അവതരിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.