കേരള കോൺഗ്രസ് എം മുന്നണി മര്യാദ പാലിക്കണമെന്ന് എകെ ശശീന്ദ്രൻ
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. കേരള കോൺഗ്രസ് (എം) മുന്നണി മര്യാദ പാലിക്കണമെന്ന് വനം മന്ത്രി ആവശ്യപ്പെട്ടു. മുന്നണി മര്യാദ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. പക്വതയോടെ വേണം വിമർശനങ്ങൾ ഉന്നയിക്കാൻ. സാമുദായിക സംഘടനകളുടെ ചട്ടുകമായി കേരള കോൺഗ്രസ് മാണി വിഭാഗം മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Add Asianetnews as a Preferred Source



