എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ബെംഗളൂരുവിലേക്ക് മാറ്റുന്നതിനെതിരെയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സർക്കാരിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ്.

തിരുവനന്തപുരം: നയതന്ത്രചാനല്‍ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ വിചാരണയ്ക്ക് വേണ്ടി കപിൽ സിബലിന് സംസ്ഥാന സർക്കാർ നൽകിയത് 31 ലക്ഷം രൂപ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ബെംഗളൂരുവിലേക്ക് മാറ്റുന്നതിനെതിരെയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സർക്കാരിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ്.

സ്വര്‍ണക്കടത്ത് കേസില്‍ 2024 മെയ് 7 ന് സുപ്രീം കോടതിയില്‍ ഹാജരായതിന് കപില്‍ സിബലിന് നവംബര്‍ 5നാണ് 15.50 ലക്ഷം രൂപ അനുവദിച്ചത്. ഒരു സിറ്റിംഗിന് 15.50 ലക്ഷം രൂപയാണ് കപില്‍ സിബല്‍ ഈടാക്കുന്നത്. ഒക്ടോബര്‍ 10 നും ഈ കേസില്‍ ഹാജരായതിന് 15.50 ലക്ഷം കപില്‍ സിബലിന് അനുവദിച്ചിരുന്നു. ഇതിന് മുമ്പ് കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതിയില്‍ കേരളം നല്‍കിയ കേസിലും ഹാജരായത് കപില്‍ സിബല്‍ തന്നെയായിരുന്നു.

Also Read: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; 3 പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ച് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം