തിരുവനന്തപുരം: കാസർകോഡ് ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിന്റെ ബുദ്ധികേന്ദ്രം എം സി കമറുദ്ദീനാണെന്ന് സംസ്ഥാന സർക്കാ‍ർ ഹൈക്കോടതിയിൽ പറഞ്ഞു. തന്റെ രാഷ്ട്രീയ സ്വാധീനവും സൽപ്പേരും  പ്രതി സാമ്പത്തിക തട്ടിപ്പിന് പ്രയോജനപ്പെടുത്തിയെന്നും സർക്കാർ വാദിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം സി കമറുദ്ദീൻ  നൽകിയ ഹ‍ർജിയിലാണ് മറുപടി. ഹർജി അൽപസമയത്തിനുശേഷം വീണ്ടും പരിഗണിക്കും.