വയനാട്ടിലെ നിക്ഷേപ തട്ടിപ്പ് വിവാദത്തിലായ ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിക്ക് സർക്കാർ വീണ്ടും 10 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. ക്ഷീര വികസന വകുപ്പിന്റെ ശക്തമായ എതിർപ്പും, മുൻപ് നൽകിയ ഫണ്ടിലെ ക്രമക്കേടുകളും അവഗണിച്ചാണ് ഈ നടപടി.

കൽപ്പറ്റ: വയനാട്ടിൽ നിക്ഷേപ തട്ടിപ്പ് നടന്ന ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിക്ക് സർക്കാരിൽ നിന്ന് വീണ്ടും കോടികളുടെ ധനസഹായം. സൊസൈറ്റിക്ക് പദ്ധതിയേതരമായ പത്ത് കോടി സഹായം നൽകാനാണ് സർക്കാർ ഉത്തരവിട്ടത്. ക്ഷീര വികസന വകുപ്പിൻ്റെ ശക്തമായ എതിർപ്പ് മറികടന്നാണ് ധനസഹായം അനുവദിച്ചത്. 10 കോടി രൂപ പ്ലാൻ ഫണ്ടായി സൊസൈറ്റിക്ക് നൽകാൻ സർക്കാർ ശ്രമിച്ചെങ്കിലും എതിർപ്പിനെ തുടർന്ന് ഇത് നടന്നില്ല. സർക്കാർ മുൻപ് നൽകിയ പണം ചെലവഴിച്ചതിൽ അപാകതയുണ്ടെന്ന് ക്ഷീര വികസന വകുപ്പ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ നവീകരണത്തിനെന്ന പേരിലാണ് തുക അനുവദിച്ചിരിക്കുന്നത്. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ സമരം നടത്തുമ്പോഴാണ് 130 കോടിയോളം നഷ്ടത്തിലുള്ള കമ്പനിക്ക് പത്തു കോടി നൽകുന്നത്.

YouTube video player