തിരുവനന്തപുരം: 500 ഇന്‍സാസ് തോക്കുകളും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങാന്‍ കേരളാ പൊലീസിന് അനുമതി. ഇഷാപ്പൂര്‍ റൈഫിള്‍ ഫാക്ടറിയില്‍ നിന്നാണ് തോക്കുകള്‍ വാങ്ങുക. 3.48 കോടി രൂപയാണ് തോക്കുകള്‍ക്കായി ചെലവിടുക. പുതിയ കണ്ണീര്‍ വാതക ഷെല്ലുകളും ഗ്രനേഡുകളും വാങ്ങാന്‍ അനുമതിയായതിന് പിന്നാലെയാണ് തീരുമാനം. മഹാരാഷ്ട്രയിലെ വാറന്‍ ഗാവ് ആയുധ നിര്‍മ്മാണശാലയില്‍ നിന്നാണ് തിരകള്‍ വാങ്ങുക. 76.13 ലക്ഷം രൂപ ഇതിനായി ചെലവിടാനാണ് തീരുമാനം. തിരകള്‍ വാങ്ങാനുള്ള പണം ആയുധ നിര്‍മ്മാണ ശാലയ്ക്ക് മുന്‍കൂര്‍ നല്‍കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു