Asianet News MalayalamAsianet News Malayalam

കൊവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ല; മാർഗ നിർദേശവുമായി സർക്കാർ

പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള അവധി ദിവസങ്ങൾ ഇനി മുതൽ ലഭിക്കില്ല. രോഗ ബാധിതരാകാന്‍ സാധ്യതയുള്ള നിർദേശങ്ങളാണ് വന്നിരിക്കുന്നതെന്ന് വിദഗ്ധർ.

kerala government guidelines for health workers
Author
Kollam, First Published Oct 3, 2020, 7:47 PM IST

കൊല്ലം: ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദേശം ഇറങ്ങി. കൊവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത്. മുമ്പ് ലഭിച്ചിരുന്ന നിർദിഷ്ട ഓഫ് ഇനി മുതൽ കിട്ടില്ലെന്നും മാർഗ നിർദേശത്തിൽ പറയുന്നു. കേന്ദ്ര മാർഗ രേഖ പിന്തുടർന്നാണ് തീരുമാനാണെന്നാണ് വിശദീകരണം. 

പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള അവധി ദിവസങ്ങൾ ഇനി മുതൽ ലഭിക്കില്ല. ആരോഗ്യ പ്രവർത്തകരുടെ അവധികൾ മറ്റ് സർക്കാർ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കി. കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗ ബാധിതരാകാന്‍ സാധ്യതയുള്ള നിർദേശങ്ങളാണ് വന്നിരിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കം വരുന്ന സാഹചര്യം ഉണ്ടായാൽ നിരീക്ഷണത്തിൽ വിടുന്നത് അടക്കമുള്ള കാര്യങ്ങൾ അതാത് ആശുപത്രികളിലെ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും.

മാർഗ നിർദേശത്തിനെതിരെ സർക്കാർ ഡോക്ടർമാർ പ്രതിഷേധം അറിയിച്ചു. അശാസ്ത്രീയമായ മാർഗ നിർദേശമാണെന്നാണ് വിമര്‍ശനം. കൂടുതൽ ജോലി ചെയ്യിപ്പിക്കാൻ ഉള്ള സർക്കാർ നടപടിയാണ് ഇതെന്നും ആരോഗ്യ മന്ത്രിയെ നേരിൽ കാണുമെന്നും ഡോക്ടർമാർ അറിയിച്ചു. മാറ്റം വരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും കെജിഎംഒഎ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios