തിരുവനന്തപുരം: പ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കാതെ വിപുലമായ ആഘോഷ പരിപാടികളാണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും ഓണാഘോഷം നടത്തും സെപ്റ്റംബർ 10ന് ഓണാഘോഷങ്ങൾക്ക് തുടക്കമാകും.

പ്രളയം തീര്‍ത്ത ദുരിതവും നഷ്ടങ്ങളും മുന്നിൽ. എന്നാൽ തളർച്ചയല്ല അതിജീവനമാണ് ഈ ഓണം. ആഘോഷങ്ങൾക്ക് പൊലിമ കുറയില്ല.ടൂറിസം വാരാഘോഷം അടക്കം സംഘടിപ്പിച്ച വിവിധമായ പരിപാടികൾ.ഈ മാസം 10 മുതൽ 16വരെയാണ് വാരാഘോഷം.എല്ലാ ജില്ലകളിലും ഡിടിപിസിയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും.പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം നിശാഗന്ധിയിൽ വാരാഘോഷത്തിന് തുടക്കമിടും.

തിരുവനന്തപുരം ജില്ലയിൽ മാത്രം 31 വേദികളിലാണ് പരിപാടികൾ. കവടിയാര്‍ മുതല്‍ മണക്കാട് ജംഗ്ഷന്‍ വരെയുളള റോഡിന്‍റെ ഇരുവശത്തും വൈദ്യുത ദീപാലങ്കാരം നടത്തും. സെപ്റ്റംബർ പതിനാറിന് വാരാഘോഷത്തിന് സമാപനം കുറിച്ചുള്ള ഘോഷയാത്രയിലും അതിജീവനമാണ് വിഷയം.കേന്ദ്ര ടൂറിസം മന്ത്രിമാർക്കും സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരെ ക്ഷണിച്ച് വിപുലമായ സംഘാടനം.