Asianet News MalayalamAsianet News Malayalam

ശബരിമല ദർശനം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വൈകിട്ട് അഞ്ചുമണിയോടെ പമ്പയിൽ നിന്ന് ഇരുമുടി നിറച്ച് സ്വാമി അയ്യപ്പൻ റോഡിലുടെ  നടന്നാണ് ഗവർണർ  സന്നിധാനത്ത് എത്തിയത് 

Kerala governor Arif Mohammed Khan offered prayers at Sabarimala Temple
Author
Pathanamthitta, First Published Apr 11, 2021, 10:48 PM IST

പത്തനംതിട്ട: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തി. വൈകിട്ട് അഞ്ചുമണിയോടെ പമ്പയിൽ നിന്ന് ഇരുമുടി നിറച്ച് സ്വാമി അയ്യപ്പൻ റോഡിലുടെ  നടന്നാണ് ഗവർണർ സന്നിധാനത്ത് എത്തിയത്. നടപ്പന്തലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, ദേവസ്വം കമ്മീഷണർ ബി എസ് തിരുമേനി എന്നിവർ ഗവർണറെ സ്വീകരിച്ചു. ഇന്ന് സന്നിധാനത്ത് തങ്ങുന്ന ഗവർണർ നാളെ രാവിലെത്തെ ദർശനത്തിനുശേഷം മാളികപ്പുറം ക്ഷേത്ര പരിസരത്ത് ചന്ദനതൈ നടും. ഗവർണർകൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും സന്നിധാനത്തെത്തി

Follow Us:
Download App:
  • android
  • ios