വിഷുക്കണി ദര്‍ശനത്തിന് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ക്ക് ഭക്തരുടെ പിന്‍തുണയും സഹകരണവും ഉണ്ടാകണമെന്ന് ദേവസ്വം.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെ ആയിരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍. മലര്‍ നിവേദ്യം കഴിയുന്നത് വരെ (എകദേശം അഞ്ചുമണി ) പുറത്തു ക്യൂ നില്‍ക്കുന്ന ഭക്തരെ കൊടിമരം വഴി നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ഇതിനാല്‍ ശയനപ്രദക്ഷിണം, ചുറ്റമ്പല പ്രദക്ഷിണം എന്നിവ അനുവദിക്കില്ല. 

അഞ്ച് മണി വരെ പ്രാദേശികം, സീനിയര്‍ എന്നിവര്‍ക്കുള്ള ദര്‍ശനവും ഉണ്ടായിരിക്കുന്നതല്ല. ചോറൂണ് കഴിഞ്ഞ കുട്ടികള്‍ക്കുള്ള ദര്‍ശന സൗകര്യം പന്തീരടി പൂജയ്ക്ക് ശേഷം (ഏകദേശം ഒന്‍പത് മണി) മാത്രമേ ഉണ്ടായിരിക്കുകയുള്ളൂയെന്ന് ദേവസ്വം അറിയിച്ചു. 

വിഷുക്കണി ദര്‍ശനത്തിനായി തലേന്ന് വൈകുന്നേരം മുതല്‍ കാത്തിരിക്കുന്ന ഭക്തര്‍ക്കായി പ്രത്യേക ക്യൂ സംവിധാനം ഒരുക്കും. സുഗമമായ വിഷുക്കണി ദര്‍ശനത്തിന് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ക്ക് ഭക്തരുടെ പിന്‍തുണയും സഹകരണവും ഉണ്ടാകണമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ വിജയനും അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയനും അഭ്യര്‍ത്ഥിച്ചു.

YouTube video player

കൊടുംചൂടിൽ ഉരുകി കേരളം; 6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്