Asianet News MalayalamAsianet News Malayalam

തെക്കന്‍ജില്ലകളില്‍ വ്യാപകമായി മഴ പെയ്യും, കാലവര്‍ഷം നാളെ ശക്തി കുറയും; ട്രോളിംഗ് നിരോധനം തുടങ്ങി

കേരള തീരത്ത് 45 മുതല്‍ 55 കി.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

kerala have heavy rain today; trolling ban starts
Author
Thiruvananthapuram, First Published Jun 10, 2019, 7:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷത്തിന്‍റെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യാപകമായി മഴ പെയ്യും. നാളെയും മറ്റന്നാളും ചില ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. നാളെ കണ്ണൂരും കോഴിക്കോട്ടും യെല്ലോ അലര്‍ട്ടായിരിക്കും. ബുധനാഴ്ച മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിനടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കും. കേരള തീരത്ത് 45 മുതല്‍ 55 കി.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി. അൻപത്തിരണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിങ്ങ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക. ട്രോളിംഗ് നിരോധനം സംബന്ധിച്ച് വിശദമായ പഠനംവേണമെന്ന് ബോട്ട് ഉടമകള്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios