കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാം ഷഫീഖ് ഖാസിമിയെ അറസ്റ്റ് ചെയ്യാത്ത് എന്ത് കൊണ്ടാണെന്ന് ഹൈക്കോടതി. പീഡനത്തിനിരയായ പെൺകുട്ടിയുടെ  മാതാവ് സമർപ്പിച്ച  ഹേബിയസ് കോ‍ർപ്പസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം. 

പ്രതിക്കായി അന്വേഷണം തുരടുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ  ചൈൽഡ് ലൈൻ പുനരധിവാസ കേന്ദ്രത്തിലുള്ള പെൺകുട്ടിയെ അടുത്തമാസം 6-ന് ഹൈക്കോടതിയിൽ ഹാജരാക്കാൻ കോടതി അധികൃതർക്ക് നിർദ്ദേശം നൽകി. കുട്ടിയെ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും  ബന്ധുക്കൾക്കൊപ്പം വിട്ടുതരണമെന്നുമാവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച  സമർപ്പിച്ച ഹേബിയസ് കോ‍ർപ്പസ് ഹ‍ജിയിലാണ് കോടതി ഉത്തരവ്. ഇതിനിടെ ഇമാം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി