Asianet News MalayalamAsianet News Malayalam

നടപടി ഉണ്ടാകണം; ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തിൽ കര്‍ശനനിലപാടുമായി ഹൈക്കോടതി

ആക്രമണങ്ങളില്‍ എഫഐആർ റജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യആശുപത്രികള്‍ കോടതിയെ അറിയിച്ചു. കൊവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍

kerala high court instructs kerala government to take strict action on cases of attack against health workers
Author
Kochi, First Published Sep 9, 2021, 2:34 PM IST

കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തിൽ കര്‍ശനനിലപാടുമായി ഹൈക്കോടതി. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ആക്രമണങ്ങളില്‍ എഫഐആർ റജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യആശുപത്രികള്‍ കോടതിയെ അറിയിച്ചു. കൊവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍. 

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണ പരാതികളിൽ ഡിജിപി തന്നെ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. 

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പക്ഷേ പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികള്‍ക്കെതിരെ കാര്യമായ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാലും കുറ്റപത്രം യഥാസമയം നല്‍കാതെയും വിചാരണ വൈകിപ്പിച്ചും പ്രതികളെ സഹായിക്കുന്ന മനോഭാവമാണ് പൊലീസിന്റേതെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. 

Read More: ഒരു വര്‍ഷത്തിനിടെ ഡോക്ടര്‍മാര്‍ക്ക് എതിരെ 43 ആക്രമണങ്ങള്‍, പ്രതികള്‍ ജാമ്യത്തില്‍, ശിക്ഷിക്കപ്പെടുന്നില്ല

Read More: ഒടുവിൽ 'ശ്രദ്ധയിൽപ്പെട്ടു', ഡോക്ടർമാർക്കെതിരായ അക്രമത്തിൽ നിയമസഭയിലെ ഉത്തരം തിരുത്തി ആരോഗ്യമന്ത്രി

Read More: വനിതാ ഡോക്ടര്‍ക്കുനേരെ അസഭ്യ വര്‍ഷം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios