നഗരത്തിലെ കനാലുകളിലും ഓടകളിലും നിന്നും നീക്കം ചെയ്യുന്ന ചെളി ഏതാനും മണിക്കൂറിനകം തന്നെ മാറ്റണമെന്ന് ഹൈക്കോടതി

കൊച്ചി: നഗരത്തിലെ കനാലുകളിലും ഓടകളിലും നിന്നും നീക്കം ചെയ്യുന്ന ചെളി ഏതാനും മണിക്കൂറിനകം തന്നെ മാറ്റണമെന്ന് ഹൈക്കോടതി. കനാലുകളിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ച ഹർജിയിലാണ് ഈ നിർദേശം ഉണ്ടായത്.കനാലുകളിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട്, കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ കോടതിയെ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മഴക്കാലത്തിന് മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി ആരംഭിച്ചതായും കോടതി നിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും വിഷയം മേയ് 8ന് വീണ്ടും പരിഗണിക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

YouTube video player