Asianet News MalayalamAsianet News Malayalam

'നഗരസഭയ്ക്ക് പങ്കുണ്ടെങ്കിൽ കർശന നടപടി', തെരുവ് നായകളെ കൊന്ന സംഭവത്തിൽ ഇടപെട്ട് കോടതി

തൃക്കാക്കര നഗരസഭയ്ക്ക് സംഭവത്തിൽ പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 

kerala high court over killing street dogs in kakkanad
Author
Thrissur, First Published Jul 23, 2021, 4:01 PM IST

തൃശൂർ: കാക്കനാട് തെരുവ് നായകളെ തല്ലിക്കൊന്ന് പിക്കപ് വാനിൽ കൊണ്ടുപോയ സംഭവത്തിൽ ഇടപെട്ട് ഹൈ ക്കോടതി. അമിക്കസ്ക്യൂരിയുടെ സാന്നിധ്യത്തിൽ പ്രതികളുടെ മൊഴി എടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഭാവിയിൽ ഇത് അവർത്തിക്കരുത്. തൃക്കാക്കര നഗരസഭയ്ക്ക് സംഭവത്തിൽ പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 

കാക്കനാട് ഫ്ലാറ്റ് പരിസരത്തുനിന്നും ഇന്നലെയാണ് മൂന്നു നായകളെ കൊന്ന് പിക്കപ്പ് വാനിൽ കയറ്റി കൊണ്ടു പോയത്. ഹോട്ടലുകളിലെ മാംസ വിൽപ്പനയ്ക്കാണോ കൊണ്ടുപോയതെന്ന സംശയത്തെ തുടർന്ന് നാട്ടുകാരും നായകളെ കൊന്നതിനെതിരെ മൃഗസ്നേഹികളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നായയെ കൊന്ന് കൊണ്ടുപോയ വാഹന ഉടമയെ അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. 

പ്രാഥമിക അന്വേഷണത്തിനുശേഷം മാംസവില്‍പ്പനക്കല്ലെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൃക്കാക്കര മുൻസിപ്പാലിറ്റി യുടെ നിർദ്ദേശപ്രകാരമാണ് നായയെ കൊന്നതെന്നാണ് പരാതിക്കാരായ മൃഗസ്നേഹികളുടെ  ആരോപണം. കൂടുതല്‍ നായകളെ കൊന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. അതുകൊണ്ട് സമഗ്ര അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപെടുന്നു. എന്നാൽ നായകളെ കോല്ലാന്‍ നഗരസഭ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ പറയുന്നത്. സംഭവത്തെകുറിച്ച് നഗരസഭയും അന്വേഷണം തുടങ്ങി. 

Follow Us:
Download App:
  • android
  • ios