കൊച്ചി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ കോടതികളിലെയും ഇടക്കാല ഉത്തരവുകൾ നീട്ടി. ഏപ്രിൽ 14 വരെയാണ് ഉത്തരവുകൾ നീട്ടിയത്. രാജ്യത്തെമ്പാടും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ചാണ് ഇടക്കാല ഉത്തരവുകൾ നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. ഇന്നലെ രാത്രി എട്ട് മണിക്ക് നടത്തിയ അഭിസംബോധനയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയാണെന്ന് അറിയിച്ചത്.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസുമാരായ സി കെ അബ്ദുൽ റഹിം സി .ടി രവികുമാർ എന്നിവരടങ്ങുന്നതായിരുന്നു ഫുൾ ബെഞ്ച്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക