ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്.  ഈ മാസം 22ന് ചേർത്തലയിൽ ആണ് തെരഞ്ഞെടുപ്പു നടത്താൻ നിശ്ചയിച്ചിരുന്നത്. 

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൊവിഡിന്റെ നിലവിലെ സാഹചര്യത്തിൽ തെര‍ഞ്ഞെടുപ്പ് നടത്താൻ ആകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി സ്റ്റേ ചെയ്തതത്. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തെര‍‌ഞ്ഞെടുപ്പ് തടഞ്ഞത്. തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിർദ്ദേശിച്ച് ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് കോടതി നിർദ്ദേശം നൽകി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്. ഈ മാസം 22ന് ചേർത്തലയിൽ ആണ് തെരഞ്ഞെടുപ്പു നടത്താൻ നിശ്ചയിച്ചിരുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona