Asianet News MalayalamAsianet News Malayalam

വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്: ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിയെന്താകും

ഭാഗ്യലക്ഷ്മിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും മുൻപ് തന്‍റെ ഭാഗം കേൾക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബർ വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്

kerala high court will consider bhagyalakshmi anticipatory bail
Author
Kochi, First Published Oct 30, 2020, 12:04 AM IST

കൊച്ചി: യു ട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും മറ്റ് പ്രതികളുടെയും പ്രധാനവാദം. വിജയ് പി,നായരുമായി പ്രശ്നം പറഞ്ഞു തീ‍‍‍‍‍‍‍‍‍ർക്കുന്നതിനാണ് ലോഡ്ജിൽ പോയതെന്നും പ്രതികൾ അറിയിച്ചിട്ടുണ്ട്.

അതേസമയം ഭാഗ്യലക്ഷ്മിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും മുൻപ് തന്‍റെ ഭാഗം കേൾക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബർ വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് ഹർജിക്കാരന്‍റെ വാദം.

ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യം: തന്റെ ഭാഗം കേൾക്കണമെന്ന് വിജയ് നായർ, ഹൈക്കോടതിയെ സമീപിച്ചു

Follow Us:
Download App:
  • android
  • ios