ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി, ടെക്നിക്കൽ ഹയർ സെക്കന്‍ററി, ആർട്ട് ഹയർ സെക്കന്‍ററി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിക്കുക. രാവിലെ 11 മണിക്കാണ് പ്രഖ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്‍ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി, ടെക്നിക്കൽ ഹയർ സെക്കന്‍ററി, ആർട്ട് ഹയർ സെക്കന്‍ററി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിക്കുക. രാവിലെ 11 മണിക്കാണ് പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം സെക്രട്ടറി ആണ് ഫലംപ്രഖ്യാപിക്കുക. www.dhsekerala.gov.in, www.keralaresult.nic.in, www.prd.kerala.gov.in,എന്നീ വെബ്സൈറ്റുകളിലും ഐ എക്സാം എന്ന മൊബൈൽ ആപ്ലിക്കേഷനിലും ഫലം അറിയാം.
കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നു. 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചു.
