എന്നാല്‍ ഹോട്ടലുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് ആലോചിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടില്ലെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസോസിയേഷൻ. ഹോട്ടലുകള്‍ അടച്ചാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതിനാലാണ് തീരുമാനമെന്ന് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ ഹോട്ടലുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് ആലോചിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കുടിവെള്ളത്തിന് വില വർധിപ്പിക്കുന്ന ടാങ്കർ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി ഫ്ളാറ്റുകളിലും റെസിഡൻസ് അസോസിയേഷനുകളിലും നിരവധി പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഈ സാഹചര്യം മുതലെടുത്ത് കുടിവെള്ളത്തിന് വില വർധിപ്പിക്കുന്നു എന്നാണ് ആക്ഷേപം.