05:59 AM (IST) Jul 20

കോട്ടയത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം

കോട്ടയം തിരുവാതുക്കലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന ഇടയാഴം സ്വദേശി ഷഹാസ് മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന അക്ഷയ്, അഖിൽ എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

05:51 AM (IST) Jul 20

മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം