യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. നിധിൻ അഗർവാളാണ് പുതിയ ഫയർഫോഴ്സ് മേധാവി. വനിത എസ്ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ഉൾപ്പെട്ട എസ്പി വി ജി വിനോദ് കുമാറിനും മാറ്റമുണ്ട്.
തിരുവനന്തപുരം: സംസ്ഥാന ഐപിഎസിൽ വീണ്ടും അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. നിധിൻ അഗർവാളാണ് പുതിയ ഫയർഫോഴ്സ് മേധാവി. വനിത എസ്ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ഉൾപ്പെട്ട എസ്പി വി ജി വിനോദ് കുമാറിനും മാറ്റമുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ എഐജി സ്ഥാനത്ത് നിന്നും ഇൻഫോർമേഷൻ കമ്മ്യൂണിക്കേഷൻ വിഭാഗത്തിലേക്കാണ് മാറ്റം. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ എസ്‍പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനും മാറ്റമുണ്ട്. നകുൽ ദേശ്മുഖിനെ തൃശ്ശൂർ കമ്മീഷണറായി നിയമിച്ചു. ആർ ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം.
എസ്പി വി ജി വിനോദ് കുമാറിനും മാറ്റം
ക്രമസമാധാന എഡിജിപിയുടെ ഓഫീഡിലെ എഐജി കസേരയിൽ നിന്നാണ് എസ്പി വി ജി വിനോദ് കുമാറിനെ മാറ്റിയത്. പത്തനംതിട്ട ജില്ലയിലെ രണ്ട് വനിതാ എസ്ഐമാരാണ് എസ്‌പിക്കെതിരെ വി ജി വിനോദ് കുമാറിനെതിരെ പരാതി നൽകിയിത്. എസ്പി വി.ജി.വിനോദ് കുമാർ അർദ്ധരാത്രിയിൽ സന്ദേശയങ്ങളയച്ചുവെന്നായിരുന്നു പരാതി. ഇക്കാര്യം ഒരു ഡിവൈഎസ്പിയുടെ ശ്രദ്ധയിൽപ്പെടുത്തി, ഇതിനുശേഷം ഡിവൈഎസ്പിയെയും മാനസികമായ എസ്പി പീഡിപ്പിച്ചുവെന്നാണ് റെയ്ഞ്ച് ഡിഐജി അജീതാ ബീഗത്തിന് വനിതാ എസ്ഐമാർ നൽകിയ പരാതി. വനിതാ എസ്ഐമാരുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷം പോഷ് ആക്ട് പ്രകാരം നടപടി വേണമെന്ന് ഡിഐജി ശുപാർശ ചെയ്തിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫിനോട് വിശദമായ അന്വേഷണം നടത്താൻ ഡിജിപി ആവശ്യപ്പെട്ടത്.



