വ്യവസായ സൗഹൃദ നയം എല്‍ഡിഎഫ് തുടരുമെന്നും വ്യവസായങ്ങളുടെ  സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും പിണറായി വിജയന്‍ ട്വീറ്റില്‍ വ്യക്തമാക്കി. 

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായി ഹര്‍ഷ് ഗോയങ്കെയുടെ അഭിനന്ദന ട്വീറ്റിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. വ്യവസായ സൗഹൃദ നയം എല്‍ഡിഎഫ് തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും പിണറായി വിജയന്‍ ട്വീറ്റില്‍ വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സര്‍ക്കാറില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് വ്യവയായി ഹര്‍ഷ് ഗോയങ്ക ട്വീറ്റ് ചെയ്തത്.

Scroll to load tweet…

സംസ്ഥാനത്തെ വ്യവസായികളിലൊരാളായ സാബു എം ജേക്കബ് സര്‍ക്കാറിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ് എന്നതും ശ്രദ്ധേയം. തുടരെ തുടരെ പരിശോധന നടത്തി തൊഴില്‍വകുപ്പ് പീഡിപ്പിക്കുകയാണെന്നും താന്‍ 3500 കോടിയുടെ നിക്ഷേപം പിന്‍വലിക്കുകയാണെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona