പിരിച്ചുവിട്ട പിആർഒ യെ തിരികെ നിയമിക്കാൻ ഗവർണ്ണർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസി ടികെ നാരായണൻ ഇതുവരെ തയ്യാറായിട്ടില്ല.
തിരുവനന്തപുരം: പിആർഒ (PRO) നിയമനവിവാദത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan) ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വി സി ടി കെ നാരായണന്‍. പിആര്‍ഒ നിയമനത്തില്‍ കോടതിയില്‍ ഹര്‍ജി ഉള്ളതിനാല്‍ ഹാജരാകില്ലെന്ന് വിസി അറിയിച്ചു. ഹാജരായാല്‍ ഇത് കോടതിയലക്ഷ്യമാകും എന്ന് കാണിച്ച് രാജ്ഭവന് വിസി കത്ത് നല്‍കി. പിരിച്ചുവിട്ട പിആർഒ യെ തിരികെ നിയമിക്കാൻ ഗവർണ്ണർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസി ടികെ നാരായണൻ ഇതുവരെ തയ്യാറായിട്ടില്ല.
വിദേശത്ത് ഒരു പരിപാടിയിൽ പങ്കെടുത്തതിന്‍റെ മുഴുവൻ പണവും സർവ്വകലാശാലക്ക് ലഭിച്ചില്ലെന്ന് കാണിച്ചായിരുന്നു പരിപാടിയുടെ കോർഡിനേറ്ററായ പിആർഒ ആർ ഗോപീകൃഷ്ണനെതിരെ സർവ്വകലാശാല നടപടി എടുത്തത്. എന്നാൽ കിട്ടാനുണ്ടെന്ന് പറയുന്ന തുക പിആർഒ തിരിച്ചടച്ചിട്ടും സർവ്വകലാശാല നിയമനം നടത്തിയിരുന്നില്ല. ഗവർണ്ണർ നിയമിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗവർണ്ണർക്കെതിരെ വിസി കോടതിയിൽ പോയത് വൻ വിവാദമായിരുന്നു. സർവ്വകലാശാലയിൽ ഇടപെടൻ ഗവർണ്ണർക്ക് അധികാരമില്ലെന്നായിരുന്നു വിസിയുടെ നിലപാട്. ഒടുവിൽ സർക്കാർ ഇടപെട്ടാണ് കേസ് പിൻവലിച്ചത്. അപ്പോഴും പിആർഒയെ നിയമിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് നേരിട്ട് ഹാജരാകാൻ വിസിയോട് ഗവർണ്ണർ ആവശ്യപ്പെട്ടത്.
ഫ്ലാറ്റ് എവിടെ? ലൈഫ് മിഷന്‍ ഫ്ലാറ്റ് പദ്ധതി പാതിവഴിയില്‍, 36 ഭവനസമുച്ഛയങ്ങളില്‍ ഒരെണ്ണം പോലും കൈമാറിയില്ല
തിരുവനന്തപുരം: ലൈഫ് മിഷനിലൂടെ (Life Mission) വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ് നല്‍കുന്ന പദ്ധതി പ്രകാരം പിണറായി സര്‍ക്കാര്‍ (Pinarayi Government) അധികാരത്തിലെത്തിയ ശേഷം നിര്‍മാണം തുടങ്ങിയ 36 ഭവന സമുച്ഛയങ്ങളില്‍ ഒരു ഫ്ലാറ്റ് പോലും കൈമാറിയില്ലെന്ന് വിവരാവകാശ രേഖ. യുഡിഎഫ് (UDF) സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണം തുടങ്ങിയ അടിമാലിയിലെ ഫ്ലാറ്റ് കൂടാതെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് നിര്‍മാണം തുടങ്ങിയതില്‍ ചിലത് മാത്രമാണ് ഇതുവരെ കൈമാറിയത്. 2017ൽ മുഖ്യമന്ത്രി നേരിട്ടെത്തി ശിലാസ്ഥാപനം നടത്തിയ പുനലൂരിലെ ഫ്ലാറ്റിന്‍റെ നിര്‍മാണം പോലും പാതിവഴിയിലാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര തുടങ്ങുന്നു. 'ഫ്ലാറ്റാ'യ ലൈഫ്.
ഒരു ദിവസമെങ്കില്‍ ഒരു ദിവസം മുമ്പ് സ്വസ്ഥമായി കിടന്നുറങ്ങാനാണ് ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി ഒന്നാം പിണറായി സര്‍ക്കാര്‍ ലൈഫ് പദ്ധതി പ്രകാരം ഭവന സമുച്ഛയങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. നിര്‍മാണം വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് കാസര്‍കോട് ടാറ്റ ആശുപത്രി നിര്‍മിച്ചത് പോലുള്ള പ്രീ ഫാബ് മാതൃക സ്വീകരിച്ചത്. മുഖ്യമന്ത്രി 2017 മെയ് 23 ഉദ്ഘാടനം നിര്‍വഹിച്ച് പോയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷമാണ് പുനലൂരില്‍ നിര്‍മ്മാണം തുടങ്ങിയത് തന്നെ. പുനലൂരില്‍ മാത്രമല്ല, സംസ്ഥാനത്ത് നിര്‍മാണം തുടങ്ങിയ 36 ഫ്ലാറ്റുകളില്‍ ഒരെണ്ണം പോലും പൂര്‍ത്തീകരിച്ച് നല്‍കാനായില്ലെന്ന് ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ നിന്നും ജില്ലാ ഓഫീസുകളില്‍ നിന്നും കിട്ടിയ വിവരാവകാശ രേഖയില്‍ പറയുന്നു. പുനലൂരിലെയും അഞ്ചലിലെയും പോലെ തന്നെയാണ് ലൈഫ് മിഷന്‍ നേരിട്ട് നിര്‍മാണം നടത്തുന്ന മറ്റ് 34 ഭവനസമുച്ഛയങ്ങളുടെയും സ്ഥിതി. അടിമാലിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ ഭവനസമുച്ഛയം കൂടാതെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് നിര്‍മ്മാണം നടത്തിയ ചിലയിടങ്ങിലെ ഭവനസമുച്ഛയങ്ങള്‍ മാത്രമാണ് ഇതുവരെ കൈമാറാനായത്.
