സംസ്ഥാനത്ത് ഇന്നുമുതൽ കാലവർഷം ശക്തമാകും. എറണാകുളം മുതൽ കാസർകോട് വരെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്താം തീയതി വരെ കനത്ത മഴയെന്ന് മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.

തിരുവനന്തപുരം: കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം കേരളാ തീരം തൊട്ടത്. ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. എല്ലാ ജില്ലകളിലും നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പുണ്ട്. നാളെ 11 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് വരെയുള്ള ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നാളെ പ്രഖ്യാപിച്ചിട്ടുണ്ട്.