Asianet News MalayalamAsianet News Malayalam

ദേശീയ പതാക ഉയര്‍ത്തി, ആമുഖം വായിച്ച് ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്ത് ലത്തിന്‍സഭ

ഭാരതത്തിന്‍റെ വികസനത്തിനായിട്ട്, മൂല്യങ്ങൾ സംരക്ഷകനായിട്ട് നമ്മളെത്തന്നെ പൂർണമായി സമർപ്പിക്കണമെന്ന് സുസപാക്യം

kerala latin catholic dioceses hoist national flag on republic day for the protest against caa
Author
Thiruvananthapuram, First Published Jan 26, 2020, 4:34 PM IST

തിരുവനന്തപുരം: ഭരണഘടന മുറുകെ പിടിക്കുന്ന മതേത്വരത്ത ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായിട്ടുള്ള സമീപനമമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ലത്തിന്‍ അതിരൂപത ആർച്ച് ബിഷപ്പ് സുസപാക്യം. തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതയുടെ അഭിമുഖത്തിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊലിറ്റന്‍റ് കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ സുസപാക്യം ദേശീയ പതാക ഉയർത്തുകയും ചെയ്തു.

വളരെയധികം ആദരവോടുകൂടി, ബഹുമാനത്തോടുകൂടി, അഭിമാനത്തോടുകൂടി നമ്മൾ മുറുകെ പിടിക്കുന്നതാണ് ഭരണഘടന, സുവിശേഷ മൂല്യങ്ങൾ തന്നെയാണ് ഭരണഘടനയിൽ തെളിഞ്ഞുകാണുന്നത്, ആ മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണ്, ഈ ഭരണഘടനാ സംരക്ഷണ ദിനാചരണത്തിലൂടെ ഭാരതജനതയുടെ മുമ്പിൽ പ്രകടിപ്പിക്കുന്നത് നമ്മുടെ നിലപാടാണ്, ശക്തമായ രീതിയിൽ ഭരണഘടനയെ മുറുകെ പിടിച്ചുകൊണ്ടു അതിന്‍റെ മൂല്യങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട് ഏതു ത്യാഗവും സഹിച്ചു മുന്നോട്ട് പോകാമെന്ന് പ്രതിജ്ഞ എടുക്കാം- സൂസൈപാക്യം പറഞ്ഞു.

ഭാരതത്തിന്‍റെ വികസനത്തിനായിട്ട്, മൂല്യങ്ങൾ സംരക്ഷകനായിട്ട് നമ്മളെത്തന്നെ പൂർണമായി സമർപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് മോണസിഞ്ഞോർ ഫാ.ഡോ. നിക്കൊളാസ് ടി ഭരണഘടനയുടെ ആമുഖം വായിക്കുകയും ആർച്ചുബിഷപ്പ് ചൊല്ലി കൊടുത്ത
ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ വിശ്വാസികൾ ഏറ്റുചൊല്ലുകയും ചെയ്തു. അനേകം വിശ്വാസികൾ ചടങ്ങിൽ സംബന്ധിച്ചു.

Follow Us:
Download App:
  • android
  • ios