കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ പട്ടിക നൽകാൻ എല്ലാ വകുപ്പുകൾക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നതിനിടെ തിരിച്ചടിക്കൊരുങ്ങി എൽഡിഎഫ് സർക്കാർ. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങൾ നൽകാൻ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം.
അതോടൊപ്പം ഇനി ഓരോ വകുപ്പിലും പൊതുമേഖല സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും അടിയന്തിരമായി കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പിൻവാതിൽ നിയമനങ്ങള്‍ പ്രതിപക്ഷം ശക്തമാക്കുമ്പോൾ തിരിച്ചടിക്കാനാണ് മുൻ സർക്കാരിൻറെ കാലത്തെ നിയമനങ്ങളുടെ കണക്കുകള്‍ ശേഖരിക്കുന്നത്.
