കോഴിക്കോട്: കെഎം ഷാജിയെ സംസ്ഥാന സർക്കാർ പിന്തുടർന്ന് വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ. മുസ്ലിം ലീഗിന്റെ പൂർണ പിന്തുണ ഷാജിക്കുണ്ടെന്നും അദ്ദേഹം കോഴിക്കോട് പ്രതികരിച്ചു. സർക്കാരിനെതിരെ സംസാരിക്കുന്നത് കൊണ്ടാണ് കെഎം ഷാജിയെ സർക്കാർ വേട്ടയാടുന്നത്. മുസ്ലിം ലീഗ് നേതാക്കൾക്കെതിരെയുള്ള കേസുകൾ മാത്രം സംസ്ഥാന സർക്കാർ എൻഫോഴ്സ്മെന്റിന് കൈമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെൽഫെയർ പാർട്ടി സഖ്യവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. നിലപാട് പറയാനുള്ള അധികാരം രമേശ് ചെന്നിത്തലക്ക് നൽകി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.