Asianet News MalayalamAsianet News Malayalam

മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ ശമ്പളം പുതുക്കി; ഉത്തരവിറക്കി

2019 ജൂലൈ മുതലുള്ള അലവൻസ് ഉൾപ്പെടെ കുടിശിക നൽകുമെന്ന് ഉത്തരവിൽ പറയുന്നു

Kerala LDF govt order increases medical college doctors salary
Author
Thiruvananthapuram, First Published Feb 26, 2021, 6:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി. 2019 ജൂലൈ മുതലുള്ള അലവൻസ് അടക്കം കുടിശിക നൽകുമെന്ന് ഉത്തരവിൽ പറയുന്നു. 2017 മുതലുള്ളത് നൽകണമെന്നായിരുന്നു ഡോക്ടർമാരുടെ ആവശ്യം. 

ശമ്പള പരിഷ്കരണം നടപ്പിലാക്കുക, 2016 മുതൽ ലഭിക്കേണ്ട അലവാൻസുകള്‍ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ നേരത്തെ സമരം നടത്തിയിരുന്നു. ശമ്പളം വർധിപ്പിക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം 10 ന് സമരം പിൻവലിച്ചത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകമാണ് വേതനം വർധിപ്പിച്ചുള്ള ഉത്തരവ് പുറത്ത് വന്നത്.

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൊവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിച്ചിരുന്നു. അലവൻസ് പരിഷ്കരണത്തോടെ ശമ്പളക്കുടിശ്ശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെന്നും സംഘടനകൾ കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios