Asianet News MalayalamAsianet News Malayalam

ആക്ഷേപഹാസ്യ പരിപാടികള്‍ക്കെതിരെ നിയമസഭയില്‍ ചര്‍ച്ച; പരിപാടികള്‍ നിര്‍ത്താന്‍ റൂളിങ് കൊണ്ടുവരണമെന്നാവശ്യം

ടെലിവിഷനിലെ ആക്ഷേപഹാസ്യ പരിപാടിയില്‍  മുഴുനീള കഥാപാത്രങ്ങളായി നിയമസഭാസാമാജികരെ അവതരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികൾ നിർത്താൻ റൂളിങ് നൽകണമെന്ന ആവശ്യം സഭയില്‍ ഉയർന്നിരുന്നു. 

kerala legislative assembly is becoming digital soon
Author
Thiruvananthapuram, First Published Jul 20, 2019, 12:15 PM IST

തിരുവനന്തപുരം: നിയമസഭ ഒരുവർഷത്തിനകം സമ്പൂർണ ഡിജിറ്റലായി മാറുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. സഭയിലെ സാമാജികരുടെ ഇടപെടലുകൾ ജനങ്ങളിൽ എത്തിക്കാൻ സഭാ ടി.വി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിയമസഭാരേഖകളുടെ പ്രിന്റിങ്ങിനായി നിലവിൽ ഭീമമായ തുക ചെലവാകുന്നുണ്ട്. ഈ രേഖകൾ എത്രപേർ വായിക്കുന്നുണ്ടെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ ഡിജിറ്റല്‍സംവിധാനത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സഭയിൽ നടക്കുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലേയ്ക്ക് എത്തുന്നില്ല. ഇതു പരിഹരിക്കാനാണ് സഭാ ടിവി തുടങ്ങുന്നത്. ചാനലുകളുടെ ടൈം സ്ളോട്ടുകൾ എടുത്താകും സഭാ ടി.വി.യുടെ സംപ്രേഷണം നടത്തുക. . 

ടെലിവിഷനിലെ ആക്ഷേപഹാസ്യ പരിപാടിയില്‍  മുഴുനീള കഥാപാത്രങ്ങളായി നിയമസഭാസാമാജികരെ അവതരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികൾ നിർത്താൻ റൂളിങ് നൽകണമെന്ന ആവശ്യം സഭയില്‍ ഉയർന്നിരുന്നു. കെ.മുരളീധരന്‍ ആയിരുന്നു ഇക്കാര്യം ഉന്നയിച്ചത്. ഇതു സംബന്ധിച്ച് സഭയിൽ ഗൗരവപരമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും ശ്രീരാമകൃഷ്‍ണന്‍ പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios