തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 ന് അടിയന്തര നിയമസഭാ സമ്മേളനം ചേരും. പട്ടികജാതി-പട്ടിക വർഗ സംവരണം നീട്ടുന്നതിനുള്ള നിയമ നിർമ്മാണത്തിനുവേണ്ടിയാണ് അടിയന്തര നിയമസഭാ സമ്മേളനം ചേരുന്നത്. ഇതിന് മുന്നോടിയായി അന്തിമതീരുമാനമെടുക്കുന്നതിനായി ഇന്ന് മൂന്ന് മണിക്ക് പ്രത്യേക മന്ത്രിസഭായോഗം ചേരും. 

പട്ടികജാതി-പട്ടിക വർഗ സംവരണം 10 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  തീരുമാനമായിരുന്നു. ഇതിന് സംസ്ഥാനത്തിന്‍റെ കൂടി അനുമതി ആവശ്യമാണ്. ഇതിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമായി നിയമസഭാസമ്മേളനം വിളിച്ച് ചേര്‍ത്ത് അംഗീകാരം തേടേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര നിയമസഭാസമ്മേളനം വിളിക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം, നിയമസഭാസമ്മേളനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യും.