Asianet News MalayalamAsianet News Malayalam

രാജ്യത്ത് ഇതാദ്യം; പൗരത്വനിയമഭേദഗതിക്കെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും

നിയമഭേദഗതി പിൻവലിക്കണമെന്ന പ്രമേയമാണ് സർക്കാർ നിയമസഭയിൽ കൊണ്ടുവരുന്നത്

സർവകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് പ്രമേയം കൊണ്ടുവരുന്നത്

Kerala Legislative Assembly will pass a resolution today against the caa
Author
Thiruvananthapuram, First Published Dec 31, 2019, 12:20 AM IST

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. കേന്ദ്രവിജ്ഞപാനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടണമെന്ന യുഡിഎഫിന്‍റെ ആവശ്യം സർക്കാർ അംഗീകരിച്ചേക്കില്ല. രാജ്യത്താദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭ പ്രമേയം ചർച്ച ചെയ്യുന്നത്.

നിയമഭേദഗതി പിൻവലിക്കണമെന്ന പ്രമേയമാണ് സർക്കാർ നിയമസഭയിൽ കൊണ്ടുവരുന്നത്. സർവകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്.  പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം.

എന്നാൽ കേന്ദ്രവിജ്ഞാപനം ഇറക്കരുത് തടയണമെന്നാവശ്യപ്പെടണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. ഇക്കാര്യം കാണിച്ച് പ്രതിപക്ഷനേതാവും വി ഡി സതീശൻ എം എൽ എയും സ്പീക്കർക്ക് കത്ത് നൽകി. ഇക്കാര്യം പ്രായോഗികമാണോയെന്ന് സംശയമെന്നാണ് നിയമമന്ത്രി എ കെ ബാലന്‍റെ പ്രതികരണം. 

പ്രമേയം പാസാക്കുള്ള തീരുമാനത്തിനെതിരെ രാഷ്ട്രപതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം. പട്ടികജാതി പട്ടികവർഗസംവരണം പത്ത് വ‍ർഷം കൂടി നീട്ടാനുള്ള പ്രമേയം പാസാക്കലാണ് പ്രത്യേകസമ്മേളനത്തിന്‍റെ പ്രധാനഅജണ്ട. ആഗ്ലോ ഇന്ത്യൻ പ്രതിനിധിയെ ഒഴിവാക്കിയതിനെതിയെയുള്ള പ്രമേയമാണ് മറ്റോരു അജണ്ട.

Follow Us:
Download App:
  • android
  • ios