ഇന്ന് ഉപതെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ജനം വിധിയെഴുതുന്നത് ജില്ലാ പഞ്ചായത്തിലേക്കടക്കം 31 തദ്ദേശ വാർഡുകളിൽ

സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കടക്കം ഇന്ന് ജനം വിധിയെഴുതും

Kerala Local body byelection voting to 31 wards

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. 

ആകെ 102 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 50 പേര്‍ സ്ത്രീകളാണ്. പാലക്കാട്ടെ ചാലിശ്ശേരി പഞ്ചായത്തിലെ ഒൻപതാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡൻറായിരുന്ന യുഡിഎഫിലെ എവി സന്ധ്യ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 15 ൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്.

തച്ചമ്പാറയില്‍ എൽഡിഎഫ് അംഗം രാജിവെച്ച് ബിജെപിയിൽ ചേര്‍ന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെയാണ് ഇവിടെ എല്‍ഡിഎഫ് ഭരണം. രണ്ടിടത്തും ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ്. നാളെയാണ് വോട്ടെണ്ണല്‍.

Latest Videos
Follow Us:
Download App:
  • android
  • ios