കൊച്ചി: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കാനുള്ള തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യുഡിഎഫ് സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് കോടതി തേടിയിരുന്നു. കോടതി ഉത്തരവിട്ടാൽ തീരുമാനം പുനഃപരിശോധിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കോടതിയെ അറയിച്ചിട്ടുണ്ട്. 2019ലെ വോട്ടർ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ സമർപ്പിച്ച ഹർജി നേരത്തെ സിംഗിൾ ബ‌ഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമീപിച്ചത്.