കോട്ടയം/ പാലാ: പാലായിൽ ജോസ് കെ മാണി വിഭാഗത്തിന് തിളക്കമേറിയ വിജയം. പാലാ മുൻസിപ്പാലിറ്റിയിലെ 5 സീറ്റിൽ പി ജെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികൾ തോൽവി ഏറ്റുവാങ്ങി. ജോസ് ജോസഫ് പക്ഷങ്ങളുടെ ചെയര്‍മാൻ സ്ഥാനാര്‍ത്ഥികൾ എറ്റുമുട്ടിയ പത്താം വാര്‍ഡിൽ  പിജെ ജോസഫിന്‍റെ ചെയര്‍മാൻ സ്ഥാനാര്‍ത്ഥിയെ വരെ പരാജയപ്പെടുത്തിയാണ് ജോസ്  പക്ഷം മുന്നേറിയത്.  ഇടതു മുന്നണി പ്രവേശത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ അഭിമാനപ്പോരാട്ടം കൂടിയാണ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇത്തവണ പാലായിലും കോട്ടയത്തും എല്ലാം പുറത്തെടുത്തത്. 

കോട്ടയം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്.