കാസർകോട്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. കല്യോട്ട് വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. എൽഡിഎഫിൽ നിന്ന് വീണ്ടും കുത്തക പിടിച്ചെടുക്കുകയാണ് യുഡിഎഫ്. യുഡിഎഫ് സ്ഥാനാർത്ഥി സി എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഈ വാർഡിൽ സിപിഎമ്മിന് സ്വന്തം സ്ഥാനാർത്ഥിയില്ല. 

ഒരു കാലത്ത് കോൺഗ്രസ് ശക്തികേന്ദ്രമായിരുന്ന പുല്ലൂർ പെരിയ സമീപകാലത്താണ് ഇടത്തോട്ടേക്ക് ചാഞ്ഞത്. ശരത്തിന്‍റെയും കൃപേഷിന്‍റെയും വീടുള്ള കല്യോട്  വാർഡിലടക്കം പഞ്ചായത്തൊന്നാകെ പ്രചാരണവിഷയം ഇരട്ടക്കൊല തന്നെയായിരുന്നു. സർക്കാർ പ്രതികളെ  സംരക്ഷിക്കുന്നു എന്ന തോന്നൽ നാട്ടുകാരിൽ പലർക്കുമുണ്ട്. അത് വോട്ടാകുമെന്നും ഇത്തവണ ഭരണം മാറുമെന്നും യുഡിഎഫ് നേതൃത്വം അവകാശപ്പെട്ടിരുന്നു. അത് സത്യമാവുകയും ചെയ്തു. 

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലെ കാസർകോട്ടെ പരാജയകാരണങ്ങളിലൊന്ന് പെരിയ ഇരട്ടക്കൊലയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഈ കേസിലെ CBI അന്വേഷണത്തിനെതിരെയുള്ള സർക്കാർ നീക്കം സുപ്രീംകോടതി തടഞ്ഞത് യുഡിഎഫിന് വീണ് കിട്ടിയ വടിയായി. എംപി കെ മുരളീധരനടക്കം ഇറങ്ങി നടത്തിയ പ്രചാരണം നേട്ടവുമായി. 

തത്സമയസംപ്രേഷണം: