രാജ്യം ഭരിക്കാൻ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം ലഭിക്കുമോയെന്ന് കണ്ടറിയണമെന്നും തോമസ് ഐസക് പറഞ്ഞു

പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്ത തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും ജനവിധി അംഗീകരിക്കുകയാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ടിഎം തോമസ് ഐസക് പറഞ്ഞു. ഏതോക്കെ മേഖലയില്‍ വോട്ടു ചോര്‍ന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. വിശദമായി പരിശോധിക്കും. തോല്‍വി അപ്രതീക്ഷിതമാണ്.

കാരണങ്ങള്‍ കണ്ടെത്തും. ജനങ്ങള്‍ ഇന്ത്യ മുന്നണിയായി യുഡിഎഫിനെയാണ് കേരളത്തില്‍ നിന്നും വിജയിപ്പിച്ചത്. ജനങ്ങളുടെ വിമര്‍ശനം ഉള്‍കൊണ്ട് പരിശോധിക്കും. എന്താണ് കേരളത്തിലെ സാഹചര്യം എന്ന് വിശദമായി പരിശോധിക്കണം. കേരളത്തില്‍ ബിജെപി വിജയിച്ചത് ആപത്താണ്. രാജ്യം ഭരിക്കാൻ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം ലഭിക്കുമോയെന്ന് കണ്ടറിയണമെന്നും തോമസ് ഐസക് പറഞ്ഞു. 

അപരന്മാരെ നിര്‍ത്തി തോൽപ്പിക്കാൻ ശ്രമിച്ചു, എല്ലാ കാര്യങ്ങളും തുറന്നുപറയും; ഗുരുതര ആരോപണവുമായി അടൂർ പ്രകാശ്

India Election Results 2024 Live | Loksabha Election Updates | Asianet News Live | Malayalam News