08:02 AM (IST) Sep 23

ഹിന്ദു സമൂഹം എവിടെയും പോകില്ലെന്ന് കനേഡിയൻ പ്രതിപക്ഷ നേതാവ്

ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡ വിട്ടു പോകണമെന്ന പ്രകോപന പ്രസ്താവന നടത്തിയ സിഖ്സ് ഫോർ ജസ്റ്റിസ് തലവൻ ഗുർപത് വന്ത് സിംഗിനെ തള്ളി കനേഡിയൻ പ്രതിപക്ഷ നേതാവ്. ഹിന്ദു സമൂഹം എവിടെയും പോകില്ലെന്നും കാനഡ എന്നും അവർക്കൊപ്പമാണെന്നും കാനഡയുടെ വികസനത്തിന് ഹിന്ദു സമൂഹത്തിൻ്റെ സംഭാവന വിലമതിക്കാനാവാത്തതെന്നും പിയറേ പൊയീവ് പ്രതികരിച്ചു.

08:01 AM (IST) Sep 23

കാറുമായി കൂട്ടിയിടിച്ച് ലോറി മറിഞ്ഞു

കണ്ണൂരിൽ കാറുമായി കൂട്ടിയിടിച്ച് ലോറി മറിഞ്ഞു. കണ്ണൂർ മട്ടന്നൂർ റോഡിൽ പാലയോടാണ് രാവിലെ ഏഴ് മണിയോടെ അപകടം നടന്നത്. പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി ഭാഗത്തു നിന്ന് പച്ചക്കറി കയറ്റി വന്ന ലോറി ആണ് അപകടത്തിൽപെട്ടത്.

08:00 AM (IST) Sep 23

രമേഷ് ബിധുരിക്കെതിരെ മുൻപും പരാതി

ഡാനിഷ് അലി എംപിയെ അപമാനിച്ച രമേഷ് ബിധുരി ക്കെതിരെ മുൻപും പരാതി. 2015ൽ 5 വനിത എംപിമാർ ബിധുരിക്കെതിരെ പരാതി നൽകിയിരുന്നു. സ്ത്രീ വിരുദ്ധ പരാമർശം സഭയിൽ നടത്തിയെന്നായിരുന്നു പരാതി. ബിധുരിയിൽ നിന്ന് വിശദീകരണം തേടിയതൊഴിച്ചാൽ തുടർ നടപടികളുണ്ടായില്ലെന്ന് എംപിമാർ പറയുന്നു.

07:59 AM (IST) Sep 23

ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ക്വാഡ് രാജ്യങ്ങൾ

അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ച് ക്വാഡ് രാജ്യങ്ങൾ ന്യൂ യോർക്കിൽ. ഭീകരവാദികൾക്ക് മറ്റ്‌ രാജ്യങ്ങൾ ഒളിത്താവളങ്ങൾ നൽകുന്നതും, ഭീകരപ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാൻ സമഗ്രമായ നടപടികൾ തുടരുമെന്നും QUAD രാജ്യങ്ങളായ ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഖാലിസ്ഥാൻ ഭീകരവാദികൾകക്കെതിരെ കാനഡ ശക്തമായ നടപടികൾ എടുക്കുന്നില്ല എന്ന് ഇന്ത്യ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ക്വാഡ് പ്രസ്താവന

07:58 AM (IST) Sep 23

രമേഷ് ബിദുരിക്കെതിരെ കടുപ്പിച്ച് പ്രതിപക്ഷം

രമേഷ് ബിദുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷും സ്പീക്കർക്ക് കത്ത് നല്കും. ബിദുരി വിദ്വേഷ പരാമർശം നടത്തിയപ്പോൾ കൊടിക്കുന്നിലായിരുന്നു ചെയറിൽ ഉണ്ടായിരുന്നത്. പരാമർശം നടത്തിയപ്പോൾ ബഹളത്തിൽ എന്താണെന്ന് വ്യക്തമായില്ലെന്നും പരിശോധിച്ച് ഉടൻ രേഖയിൽ നിന്ന് നീക്കിയെന്ന് കൊടിക്കുന്നിൽ പറയുന്നു.