എറണാകുളം മരടിലെ കക്ക വാരൽ തൊഴിലാളികളുടെ ജീവിതം പറഞ്ഞ റിപ്പോര്‍ട്ടിനാണ് പുരസ്കാരം
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വി.കൃഷ്ണേന്ദുവിന്. എറണാകുളം മരടിലെ കക്ക വാരൽ തൊഴിലാളികളുടെ ജീവിതം പറഞ്ഞ റിപ്പോര്‍ട്ടിനാണ് പുരസ്കാരം. 25000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് അവാർഡ്.
കൃഷ്ണേന്ദുവിന് അവാർഡ് നേടിക്കൊടുത്ത വാർത്ത
മികച്ച എഡിറ്റോറിയലിനുള്ള അവാര്‍ഡ് മാധ്യമം ചീഫ് എഡിറ്റര്‍ ഒ.അബ്ദുറഹ്‌മാൻ നേടി. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള പുരസ്കാരം മലയാളം വാരികയിലെ പി.എസ് റംഷാദിനാണ്. ഹ്യുമൻ ഇന്ററസ്റ്റഡ് സ്റ്റോറിക്കുള്ള പുരസ്കരം മംഗളത്തിലെ വി പി നിസാറും പ്രാദേശിക മാധ്യമ പ്രവർത്തകനുള്ള അവാർഡ് മാധ്യമത്തിലെ ദീപു സുധാകരനും നേടി.
മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരത്തിന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ വിൻസെൻറ് പുളിക്കൽ അർഹനായി. ന്യൂസ് ഫോട്ടോഗ്രഫിയിൽ കേരള കൗമുദിയിലെ എൻ ആർ സുധർമദാസും മലയാള മനോരമയിലെ അരുൺ ശ്രീധറും പ്രത്യേക പരാമർശത്തിന് അർഹരായി.
