Asianet News MalayalamAsianet News Malayalam

'ലോകരാജ്യങ്ങൾ അംഗീകരിച്ചതാണ് നമ്മളും നടപ്പാക്കുന്നത്, തോന്നുംപോലെ ചെയ്യരുത്'; അമിതഭാരം അപകടമെന്ന് എംവിഡി

'ഓരോ വാഹനത്തിലും കയറ്റാവുന്ന അനുവദനീയ ഭാരം തീരുമാനിക്കുന്നത് ആക്‌സിലുകളുടെ എണ്ണം ടയറുകളുടെ തരം എണ്ണം എന്നിവയ്ക്ക് അനുസരിച്ചാണ്.'

kerala mvd says about consequences of overloading in vehicles
Author
First Published Apr 12, 2024, 8:55 PM IST | Last Updated Apr 12, 2024, 8:55 PM IST

തിരുവനന്തപുരം: വാഹനങ്ങളില്‍ തോന്നും പോലെ ഭാരം കയറ്റുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. വാഹനത്തിന്റെ ഭാരം റോഡില്‍ അനുഭവപ്പെടുന്നത് ടയറുകള്‍ വഴിയാണ്. ഓരോ വാഹനത്തിലും കയറ്റാവുന്ന ഭാരം തീരുമാനിക്കുന്നത് ആക്‌സിലുകളുടെ എണ്ണം ടയറുകളുടെ തരം എണ്ണം എന്നിവയ്ക്ക് അനുസരിച്ചാണ്. സേഫ് ആക്‌സില്‍ വെയിറ്റ് ലോക രാജ്യങ്ങള്‍ അംഗീകരിച്ച തരത്തില്‍ തന്നെയാണ് നമ്മുടെ രാജ്യത്തും നടപ്പാക്കുന്നതെന്ന് എംവിഡി വ്യക്തമാക്കി. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും ചെറു വാഹനങ്ങള്‍ക്കും ഭീഷണിയായി പലയിടത്തും അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും എംവിഡി അറിയിച്ചു.

എംവിഡി കുറിപ്പ്: വാഹനങ്ങളില്‍ തോന്നുംപോലെ ഭാരം കയറ്റരുത്, അമിതഭാരം അപകടം ക്ഷണിച്ചുവരുത്തും. രാജ്യത്തെ വാഹന അപകടങ്ങളില്‍ പ്രധാന  കാരണങ്ങളിലൊന്ന് ചരക്ക് വാഹനങ്ങളിലെ അമിതഭാരമാണ്. വാഹനത്തിന്റെ ഭാരം റോഡില്‍ അനുഭവപ്പെടുന്നത് ടയറുകള്‍ വഴിയാണ്. ഓരോ വാഹനത്തിലും കയറ്റാവുന്ന അനുവദനീയ ഭാരം തീരുമാനിക്കുന്നത് ആക്‌സിലുകളുടെ എണ്ണം ടയറുകളുടെ തരം എണ്ണം എന്നിവയ്ക്ക് അനുസരിച്ചാണ്. സേഫ് ആക്‌സില്‍ വെയിറ്റ് ലോകരാജ്യങ്ങള്‍ അംഗീകരിച്ച തരത്തില്‍ തന്നെയാണ് നമ്മുടെ രാജ്യത്തും നടപ്പാക്കുന്നത്.

അമിതഭാരം റോഡുകളുടെ നാശത്തിനും, ഇത്തരം വാഹനങ്ങള്‍ അമിതമായി പുക വമിപ്പിക്കുകയും അതിലൂടെ അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വാഹനത്തിന്റെ ഉപയോഗക്ഷമത, ഇന്ധനക്ഷമത, റോഡ് സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന അമിതഭാരം സാമൂഹിക സുരക്ഷയ്ക്ക് കൂടി ഭീഷണി ആകുന്ന ഒന്നാണ്. ഇത്തരം അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും ചെറു വാഹനങ്ങള്‍ക്കും ഭീഷണിയായി പലയിടത്തും അപകടങ്ങള്‍ ഉണ്ടാക്കുന്നു.

അമിതഭാരവുമായി  ലോറികളുടെ പാച്ചില്‍ മൂലം അടുത്തിടെയായി ജീവനുകള്‍ പൊലിയുന്ന സാഹചര്യങ്ങള്‍ നമ്മുടെ റോഡുകളില്‍ ഉണ്ടായിട്ടുണ്ട്. അമിതഭാരം കയറ്റുന്നത് നിങ്ങളുടെയും മറ്റു റോഡ് ഉപയോക്താക്കളുടേയും സുരക്ഷയെ അപകടത്തിലാക്കുന്നതിനു പുറമെ മറ്റൊരു വാഹനത്തിന് കിട്ടേണ്ട തൊഴില്‍ ഇല്ലാതാക്കുന്നുണ്ട് എന്നത് കൂടി മറക്കരുത്. ആയതിനാല്‍ വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്നതിന്റെ അപകടസാധ്യതകളെ കുറിച്ചും മറ്റ് നഷ്ടങ്ങളെക്കുറിച്ചും ബോധവാന്മാരാവുക. നമ്മുടെ റോഡുകള്‍ സുരക്ഷിതമായിരിക്കട്ടെ.


'ജോലി ബാങ്കിൽ, കടകളിലെത്തിയാൽ എന്തെങ്കിലും മോഷ്ടിക്കണം'; അടിച്ച് മാറ്റിയത് കളിപ്പാട്ടം മുതൽ ഐഫോൺ വരെ; പിടിയിൽ 
 

Latest Videos
Follow Us:
Download App:
  • android
  • ios