Asianet News MalayalamAsianet News Malayalam

കൊവിഡ്: മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു

കാന്തിവലിയിലെ ഫ്ലാറ്റിൽ വച്ച് ഇന്ന് രാവിലെയാണ് മത്തായി മരിച്ചത്. ഭാര്യ ഏലിയാമ്മ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ മൃതദേഹം മാറ്റാൻ ആരും സഹായിച്ചില്ല. 

kerala native died in mumbai covid
Author
Mumbai, First Published May 25, 2020, 9:11 PM IST

മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായി വർ​ഗീസ് (56) ആണ് മരിച്ചത്. 

കാന്തിവലിയിലെ ഫ്ലാറ്റിൽ വച്ച് ഇന്ന് രാവിലെയാണ് മത്തായി മരിച്ചത്. ഭാര്യ ഏലിയാമ്മ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ മൃതദേഹം മാറ്റാൻ ആരും സഹായിച്ചില്ല. മരിച്ച് ഒമ്പതു മണിക്കൂറിനു ശേഷമാണ് സ്രവ പരിശോധനാഫലം വന്നത്. അതുകഴിഞ്ഞാണ് കോർപ്പറേഷൻ ജീവനക്കാരെത്തി മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത്. 

മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു.1026 പേർ രോ​ഗ ബാധിതരായി മരിച്ചെന്നാണ് ഔദ്യോ​ഗിക കണക്ക്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു.  ഇതുവരെ  52,667 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 2,436 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.  60 പേരാണ് രോ​ഗം ബാധിച്ച് ഇന്ന് മരിച്ചത്.   ഇതോടെ ആകെ മരണം 1,695 ആയി. 1186 പേർക്ക് ഇന്ന് രോഗം ദേദമായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15786 ആണ്.

Read Also: 24 മണിക്കൂറിനിടെ 6977 കൊവിഡ് കേസുകൾ; ഏറ്റവും ഉയർന്ന കണക്ക്; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,38,845...

 

Follow Us:
Download App:
  • android
  • ios