സംസ്ഥാനത്ത് കൃത്യമായ ഹെൽത്ത് ഡാറ്റാ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. ജീവിത ശൈലീരോഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഹെൽത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടി. ജീവിത ശൈലീരോഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പ്രതിരോധവും രോഗം നേരത്തെ കണ്ടെത്തുന്നതും വളരെ പ്രധാനമാണ്. ജീവിത രീതിയിൽ മാറ്റം വരുത്താൻ കൃത്യമായ മാർഗം കണ്ടെത്തണം. രോഗം നേരത്തെ കണ്ടെത്തുന്നതും പ്രതിരോധിക്കുന്നതും ഉൾപ്പെടുത്തി വലിയൊരു ക്യാംപെയിൻ കേരളത്തിൽ ഉണ്ടാകും. കേരളത്തെ വലിയൊരു ഹെൽത്ത് ഡെസ്റ്റിനേഷനാക്കണം. പുറത്തു നിന്നുള്ള രോഗികളും ഇവിടെ എത്തണം. കോഴിക്കോട് ഏറ്റവും വലിയ ഓർഗൺ ട്രാൻസ്പ്ലാൻ്റേഷൻ സെൻ്റർ വരാൻ പോവുകയാണ്. രണ്ട് വർഷത്തിനകം സെന്‍റർ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.